
ചെന്നൈ: സ്ട്രീമിംഗ് രംഗത്തെ പ്രമുഖരായ ജിയോ ഹോട്ട്സ്റ്റാര്‍ തമിഴ്നാട് സര്‍ക്കാരുമായി 4,000 കോടി രൂപയുടെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദക്ഷിണേന്ത്യയുടെ സര്‍ഗാത്മക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ എസ്.വി.ഒ.ഡി ബിസിനസ് മേധാവിയും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ സുശാന്ത് ശ്രീറാം, സൗത്ത് ക്ലസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ് ബിസിനസ് മേധാവി കൃഷ്ണന്‍ കുട്ടി എന്നിവര്‍ പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ ചലച്ചിത്ര-മാധ്യമ സ്ഥാപനങ്ങളുമായി സഹകരിക്കുക, വളരുന്ന കഥാകാരന്മാരെ ശാക്തീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. തമിഴ്നാട് സര്‍ക്കാരുമായുള്ള വിശാലമായ സഹകരണത്തിന്റെ ഭാഗമാണ് നിക്ഷേപമെന്നും കമ്പനി വ്യക്തമാക്കി.
ദക്ഷിണേന്ത്യന്‍ ഉള്ളടക്കപ്പട്ടിക അനാച്ഛാദനം ചെയ്യുന്നതിനും പ്രാദേശിക പ്രതിഭാ വികസനത്തിനായുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ചെന്നൈയില്‍ നടന്ന ജിയോ ഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, നടന്‍ കമല്‍ഹാസന്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. രാവിലെ കമ്പനി മേധാവികള്‍ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ കരാര്‍ ഒപ്പുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |