
കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചു. ജെറോം പവലിന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ഓപ്പൺ മാർക്കറ്റ് സമിതി പലിശ 3.5 ശതമാനം മൂതൽ 3.75 ശതമാനത്തിലേക്കാണ് താഴ്ത്തിയത്. നടപ്പുവർഷം മൂന്നാമത്തെ തവണയാണ് പലിശ കുറയ്ക്കുന്നത്. നാണയപ്പെരുപ്പം കുതിച്ചുയരുകയാണെങ്കിലും തൊഴിൽ മേഖലയിലെ തളർച്ച കണക്കിലെടുത്താണ് നടപടി. ഡൊണാൾഡ് ട്രംപിന്റെ പകരത്തീരുവ അമേരിക്കയിൽ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് കനത്ത വിലക്കയറ്റം സൃഷ്‌ടിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |