
കൊച്ചി: മാസത്തിലൊരു ദിവസം നിരാഹാരത്തിന് ആഹ്വാനം ചെയ്യുന്ന ബഹുജന പ്രസ്ഥാനത്തിന് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവും ജയിൻ സന്യാസി ആചാര്യ പ്രസന്ന സാഗറും ചേർന്ന് തുടക്കമിടുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ പ്രസ്ഥാനത്തിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാബാ രാംദേവിന്റെയും ആചാര്യ പ്രസന്നയുടെയും സാന്നിദ്ധ്യത്തിൽ ന്യൂഡെൽഹിയിൽ നാളെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ ജൻമംഗൾ രാജ്യാന്തര സമ്മേളനത്തിൽ ഇതിന്റെ പ്രഖ്യാപനമുണ്ടാകും. ലോക്‌സഭ സ്‌പീക്കർ ഓം ബിർള, ഡെൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
നിരാഹാരം, ധ്യാനം, യോഗ, തദ്ദേശിയ ചിന്തകളിലൂടെ പൊതുക്ഷേമമെന്ന വിഷയത്തിലൂന്നിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്‌കരി, ഇന്ത്യൻ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എൻ. പി. സിംഗ്, പതഞ്ജലിയുടെ ആചാര്യ ബാലകൃഷ്‌ണ തുടങ്ങിയവർ സന്നിഹിതരാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |