തൃശൂർ: പാലക്കാട്ടെ രണ്ടാമത്തെ കല്യാൺ സിൽക്സ് ഷോറൂമും കല്യാൺ ഹൈപ്പർ മാർക്കറ്റും ഒരുമിക്കുന്ന ഷോപ്പിംഗ് സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് രണ്ടിന് നടക്കും.
ടൗൺ ബസ് സ്റ്റാൻഡിന് എതിർവശം സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. വി.കെ.ശ്രീകണ്ഠൻ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, കൗൺസിലർ സാജോ ജോൺ എന്നിവർ വിശിഷ്ടാതിഥികളാകും.
അഞ്ച് നിലകളിലായി ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയിൽ പാലക്കാട്ടെ ഏറ്റവും മികച്ച ഹൈപ്പർമാർക്കറ്റായി വിഭാവനം ചെയ്തിരിക്കുന്ന കല്യാൺ ഹൈപ്പർമാർക്കറ്റാണ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനായി ഗ്രൗണ്ട് ഫ്ളോറിൽ തയ്യാറാകുന്നതെന്ന് കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |