തിരുവനന്തപുരം: വ്യാപാരികളും നികുതിദായകരും നൽകുന്ന ജി.എസ്.ടി.3 ബി റിട്ടേണിൽ തിരുത്തൽ വരുത്തുന്നത് ആഗസ്റ്റ് മാസം മുതൽ ഒഴിവാക്കിയതായി ജി.എസ്.ടി.അധികൃതർ അറിയിച്ചു. നിലവിൽ ജി.എസ്.ടി.1എ.റിട്ടേണിൽ നൽകുന്ന വിവരങ്ങൾ ഓട്ടോ പോപ്പുലേറ്റഡായി ജി.എസ്.ടി. 3ബിയിൽ എത്തും. ഇത് പിന്നീട് തിരുത്താനും സൗകര്യമുണ്ടായിരുന്നു. അതാണ് നിറുത്തിയത്. ജൂലായ് മാസത്തെ റിട്ടേൺ മുതൽ ഇത് ബാധകമായിരിക്കും.ആഗസ്റ്റ് 20 ആണ് ജി.എസ്.ടി. 3ബി.റിട്ടേൺ നൽകുന്നതിനുള്ള സമയം. തിരുത്താൻ കഴിയില്ലെന്ന ബോദ്ധ്യത്തോടെ വേണം റിട്ടേൺ തയ്യാറാക്കേണ്ടതെന്ന് ജി.എസ്.ടി.അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |