കൊച്ചി: റോയൽ എൻഫീൽഡ് 2025 ഹണ്ടർ 350 ഗ്രാഫൈറ്റ് ഗ്രേയിലുള്ള പുതിയ കളർവേ ലോഞ്ച് ചെയ്തു. ഇതോടെ ഹണ്ടർ 350യുടെ മൊത്തം കളർ ഓപ്ഷനുകൾ ഏഴ് ആകും. മാറ്റ് ഫിനിഷും സ്ട്രീംലൈൻഡ് രൂപവും ആധുനികവും എന്നാൽ മിനിമലിസ്റ്റിക്കുമാണ്. സ്ട്രീറ്റ് ഗ്രാഫിറ്റി ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മെഷീനിലുടനീളം നിയോൺ യെല്ലോ ആക്‌സന്റുകളുമുണ്ട്. 2025 ഹണ്ടർ 350യുടെ പുതിയ കളർവേകളായ റിയോ വൈറ്റ്, ടോക്കിയോ ബ്ലാക്ക്, ലണ്ടൻ റെഡ് എന്നിവയ്ക്ക് പുറമെയാണ് പുതിയ ഗ്രാഫൈറ്റ് ഗ്രേ കൂടി വരുന്നത്. 1,76,750 രൂപ വിലയുള്ള 2025 ഹണ്ടർ 350 ഗ്രാഫൈറ്റ് ഗ്രേ ഉപഭോക്താക്കൾക്ക് അടുത്തുള്ള റോയൽ എൻഫീൽഡ് സ്റ്റോറിൽ നിന്നോ റോയൽ എൻഫീൽഡ് ആപ്പ് വഴിയോ കമ്പനി വെബ്‌സൈറ്റായ www.royalfield.com വഴിയോ മനസ്സിലാക്കാനും ഓർഡർ നൽകാനുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |