കൊച്ചി: നേച്ചറഡ്ജിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്ത് ആരോഗ്യ പാനീയ മേഖലയിലേക്ക് (ഹെൽത്തി ഫംഗ്ഷണൽ ബെവറേജസ്) പ്രവേശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ.ഐ.എൽ) എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ). നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെ ഉപഭോക്താക്കൾക്ക് വിവിധതരം ഹെർബൽപ്രകൃതി പാനീയങ്ങൾ ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ബൈദ്യനാഥ് ഗ്രൂപ്പിൽ നിന്നുള്ള മൂന്നാം തലമുറ സംരംഭകനായ സിദ്ധേഷ് ശർമ്മ 2018ൽ സ്ഥാപിച്ച കമ്പനിയാണ് നേച്ചറഡ്ജ് ബിവറേജസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |