പി.എൻ.ബി ഔദ്യോഗിക ഭാഷ സമിതി പരിശോധന
Saturday 16 May 2026 12:21 AM IST
എറണാകുളം: പഞ്ചാബ് നാഷണൽ ബാങ്ക്(പി.എൻ.ബി) എറണാകുളം സർക്കിൾ ഓഫീസിന്റെ പാർലമെന്ററി ഔദ്യോഗിക ഭാഷ സമിതിയുടെ പരിശോധന പൂർത്തിയായി. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച യോഗത്തിൽ ബാങ്കിന്റെ വിവിധ ഭരണഭാഷ പ്രവർത്തനങ്ങൾ വിലയിരുത്തി. യോഗത്തിൽ പി.എൻ.ബി എറണാകുളം സർക്കിൾ മേധാവി അതനു ഘോഷാൽ, ഹെഡ് ഓഫീസ് ജനറൽ മാനേജർ അനിൽ കർമകാർ, സോണൽ മാനേജർ പവൻ സിംഗ് എന്നിവർ പങ്കെടുത്തു.