ചരിത്ര നേട്ടവുമായി മുത്തൂറ്റ് ഫിനാൻസ്

Saturday 16 May 2026 12:24 AM IST

അറ്റാദായം 10,134 കോടി രൂപയായി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കാഡ് അറ്റാദായം കൈവരിച്ചു. ഇക്കാലയളവിൽ 10,134 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുൻവർഷത്തെ 5,201 കോടി രൂപയേക്കാൾ അറ്റാദായത്തിൽ 95 ശതമാനം വർദ്ധനയുണ്ട്. മുത്തൂറ്റ് ഗ്രൂപ്പിന്റെ സംയോജിത വായ്പ ആസ്തികൾ 49 ശതമാനം വാർഷിക വളർച്ചയോടെ 1,81,916 കോടി രൂപയിലെത്തി റെക്കാഡിട്ടു. സംയോജിത ലാഭം 98 ശതമാനം ഉയർന്ന് 10,607 കോടി രൂപയായി.

വായ്പാ ആസ്തികൾ 50 ശതമാനം വളർന്ന് 1,62,826 കോടി രൂപയായി. സ്വർണ പണയ വായ്പ ചരിത്രത്തിലെ ഏറ്റവും ഉയർന്ന 50 ശതമാനം വളർച്ചയുമായി 1,54,084 കോടി രൂപയിലെത്തി.

ശക്തമായ സാമ്പത്തിക പ്രകടനം, ആസൂത്രിതമായ ശാഖാ വികസനം, അചഞ്ചലമായ ഉപഭോക്തൃ വിശ്വാസം എന്നിവയാണ് ലാഭക്കുതിപ്പിന് കരുത്തായത്

ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്

മാനേജിംഗ് ഡയറക്ടർ

സ്വർണ വിലയിലെ വർദ്ധനയുടെ നേട്ടം ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ ലഭ്യമാക്കാൻ കഴിഞ്ഞതാണ് മികച്ച പ്രകടനത്തിന് സഹായിച്ചത്

ജോർജ് ജേക്കബ് മുത്തൂറ്റ്

ചെയർമാൻ

മുത്തൂറ്റ് ഫിനാൻസ്