പിട്ടാപ്പിള്ളിൽ ട്രെയിനിംഗ് സെന്ററിന് തുടക്കം

Saturday 30 May 2026 12:28 AM IST

പെരുമ്പാവൂർ: പ്രമുഖ ഗൃഹോപകരണ, മൊബൈൽ ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ അത്യാധുനിക ട്രെയിനിംഗ് സെന്റർ പെരുമ്പാവൂരിൽ പ്രവർത്തനം തുടങ്ങി. യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങളും കരിയർ വളർച്ചയും ലക്ഷ്യമിടുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ കെ. എൻ. സംഗീത നിർവഹിച്ചു. വാർഡ് കൗൺസിലർ മേഴ്സി ജോൺസൺ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, അജോ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കും മടങ്ങിയെത്തുന്ന പ്രവാസി യുവാക്കൾക്കും റീട്ടെയിൽ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിയർ കെട്ടിപ്പടുക്കാൻ തൊഴിൽ നൈപുണ്യവും പ്രായോഗിക പരിചയവും നൽകുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.