SignIn
Kerala Kaumudi Online
Friday, 29 May 2026 9.24 PM IST

ലോക‌ത്ത് ഇത്തരമൊന്ന് ഇന്ത്യയ്‌ക്ക് മാത്രം സ്വന്തം, 64 മിസൈലുകളെ ഒറ്റയടിക്ക് തകർക്കുന്ന ഭാർഗവാസ്‌ത്രം തയ്യാർ

missile-defence

ന്യൂഡൽഹി: ഒറ്റയടിക്ക് 64 മിസൈലുകളെ വരെ തകർക്കുന്ന പ്രതിരോധ സംവിധാനം, ആറ് കിലോമീറ്റർ പരിധിയിൽ ഒരൊറ്റ ഡ്രോണുകളും ഇവയുടെ കണ്ണിൽ പെടാതിരിക്കില്ല. ഇന്ത്യ തയ്യാറാക്കുന്ന മൈക്രോ മിസൈൽ പ്രതിരോധ ഡ്രോൺ സംവിധാനത്തിന്റെ സവിശേഷതയാണിത്. ഭാർഗവാസ്‌ത്ര എന്ന് പേര് നൽകിയിരിക്കുന്ന ഈ സംവിധാനം രണ്ടര കിലോമീറ്ററിൽ വരുന്ന ചെറുമിസൈലുകളെയെല്ലാം തകർക്കും. സോളാർ ഡിഫൻസ് ആൻഡ് എയറോസ്‌പേസ് ലിമിറ്റഡ് (എസ്‌ഡിഎഎൽ) തയ്യാറാക്കുന്ന ഭാർഗവാസ്‌ത്രത്തിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇവ തയ്യാറായാൽ ലോകത്ത് ഇത്തരത്തിൽ മൈക്രോ മിസൈൽ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

ഒരു വിശാലമായ പ്രദേശത്ത് ശത്രുക്കളുടെ വലിയ ഡ്രോൺ കൂട്ടത്തെ കണ്ടെത്താനും അവയെ നിർവീര്യമാക്കാനുമുള്ള ഗൈഡഡ് അല്ലാത്ത മൈക്രോ റോക്കറ്റുകളാണ് ഇതിലുള്ളത്. എത്ര ശക്തമായ ഭീഷണിയെയും കൃത്യതയോടെ തകർക്കാൻ ഇതിലെ മൈക്രോ മിസൈലുകൾക്കാകും. ആറ് കിലോമീറ്റർ പരിധിയിലെ മിസൈലുകളെ കണ്ടെത്താനും തുടർച്ചയായി 64 മൈക്രോ മിസൈലുകൾ വരെ പായിച്ച് അവ തകർക്കാനും ഇതിനാകും. എക്കണോമിക് എക്‌സ്‌പ്‌ളോസീവ് ലിമിറ്റ‌ുമായി ചേർന്നാണ് ഭാർഗവാസ്‌ത്ര തയ്യാറാക്കിയിരിക്കുന്നത്. 4×4 ട്രക്കുകളിൽ ഇവ വിന്യസിക്കാൻ സാധിക്കും. പരമ്പരാഗതമായി ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ഭൂതല-വായു മിസൈലുകൾ സേനയ്ക്ക് സാമ്പത്തികമായി ഏറെ ഭാരം നൽകുന്നതാണ്. ഇതിനൊരു പരിഹാരമായി ചെലവ് കുറഞ്ഞ മിസൈൽ-ഡ്രോൺ പ്രതിരോധ സംവിധാനമാണ് ഭാർഗവാസ്‌ത്ര. എഐയിൽ പ്രവർത്തിക്കുന്ന സെൻസറും, ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകർക്കുന്നതിനുള്ള കഴിവും ഇതിനുണ്ട്. കാമികസി ഡ്രോണുകളെയടക്കം ഇവ പ്രതിരോധിക്കും.

സ്വകാര്യമേഖലയിൽ ഇന്ത്യയിൽ വികസിക്കുന്ന പ്രതിരോധ ശക്തിയുടെ പ്രതീകമാണ് ഭാർഗവാസ്‌ത്ര. ഇവ പ്രവർത്തനക്ഷമമായാൽ കരസേനയുടെ എയർ ഡിഫൻസ് യൂണിറ്റിന്റെ ഭാഗമാകും. ഈ വർഷം ഡിസംബറോടെ ഇവ പരീക്ഷണഘട്ടം കടന്ന് പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BHARGAVASTRA, MICRO MISSILE DEFENCE, INDIANARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360