മുംബയ്: ഇന്റർനെറ്റ് പരസ്യ വരുമാനത്തിൽ വൻവർദ്ധനവുമായി ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ്. മൂന്നാം പാദത്തിൽ 53.1 ബില്യൺ ഡോളറാണ് ഗൂഗിളിന്റെ പരസ്യ വരുമാനം. മറ്റെല്ലാ ടെക് കമ്പനികളേക്കാളുമധികം പരസ്യവരുമാനമുണ്ടാക്കിയത് ഗൂഗിളാണ്. ഈ വർഷത്തെ മൂന്നാം പാദത്തിലെ വരുമാനക്കണക്കിലാണ് ഗൂഗിൾ സെർച്ച് എൻജിൻ, യുട്യൂബ് വീഡിയോ സർവീസ്, മറ്റ് വെബ് പാർട്ട്നർഷിപ്പുകൾ എന്നിവ വഴി കമ്പനി ലാഭമുണ്ടാക്കിയത്. കൊവിഡ് രാജ്യമെമ്പാടും പടർന്നതോടെ, കഴിഞ്ഞ വർഷമാണ് ഗൂഗിൾ സേവനങ്ങളുടെ ഡിമാൻഡ് വൻതോതിൽ വർദ്ധിച്ചത്. 63.336 ബില്യൺ എന്ന ശരാശരി വരുമാനത്തിൽ നിന്നും 65.1 ബില്യൺ എന്ന നിലയിലേക്ക് ആൽഫബെറ്റ് കമ്പനിയുടെ മൊത്തം വരുമാനവും ഉയർന്നു. മൊബൈൽ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിലും ബ്രൗസിംഗ് നിരീക്ഷിക്കുന്നതിലും വന്ന നിയന്ത്രണങ്ങൾ പരസ്യ ബിസിനസിലൂടെ ഗൂഗിൾ മറികടന്നു എന്നാണ് വരുമാന വർദ്ധനവ് തെളിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |