തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ(ഐ.ഒ.ബി) പ്രവർത്തനങ്ങൾ സുഗമവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഓസ്പിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 'ഓസ്പിൻഡോക്സ്' പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തും. ഉപഭോക്തൃസേവനം ഉൾപ്പെടെയുള്ള ഐ.ഒ.ബിയുടെ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഈ
പ്ലാറ്റ്ഫോമിന്റെ പിൻബലത്തോടെ കരുത്താർജ്ജിപ്പിക്കുന്നതിനാണ് ടെക്നോപാർക്കിലെ സ്ഥാപനമായ ഓസ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബാങ്കിംഗ് - ഭരണനിർവ്വഹണ സംവിധാനങ്ങൾ അത്യാധുനികമാക്കുന്നതിന് നേരത്തെ ധനലക്ഷ്മി ബാങ്ക് ഓസ്പിനെ തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും വിദേശത്തുമായി വിപുലമായ അടിത്തറയുള്ള ഓസ്പിന് ഐ.ഒ.ബിയിൽ നിന്നും കരാർ ലഭിച്ചത്.
ഐ.ഒ.ബിയുടെ ആഭ്യന്തര പ്രവർത്തനങ്ങളും ഉപഭോക്തൃ ഇടപെടലുകളും സുതാര്യതയോടും കാര്യക്ഷമതയോടും കൂടി വളരെ കുറഞ്ഞ ടേൺ എറൗണ്ട് ടൈമിനുള്ളിൽ (ടി.എ.ടി) പൂർത്തിയാക്കാൻ 'ഓസ്പിൻഡോക്സ്' സഹായിക്കുമെന്ന് ഓസ്പിൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പ്രസാദ് വർഗീസ് പറഞ്ഞു. സാങ്കേതിക പ്രതിവിധികൾ അതിവേഗം ഉപഭോക്താക്കൾക്ക് നൽകുന്നതിന് 'ബിൽഡ് ഫാസ്റ്റ്, ലെസ്സ് കോഡ്, നോ കോഡ്' മാതൃകയാണ് പിന്തുടരുന്നതെന്ന് ഓസ്പിൻ ഡയറക്ടറും ചീഫ് ടെക്നിക്കൽ ഓഫീസറുമായ കിഷോർ കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |