കൊച്ചി: 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ പുരാവസ്തുക്കളുടെയും ഹാൾമാർക്കിംഗ് ജൂൺ 1 മുതൽ നിർബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ഭേദഗതി പുറത്തിറക്കി. ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 ജില്ലകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിംഗ് ഉത്തരവിന്റെ പരിധിയിൽ വരും. വാങ്ങുന്ന ആഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കണമെന്നും ബി.ഐ.എസ് കെയർ ആപ് ഉപയോഗിച്ച് എച്ച്.യു.ഐ.ഡിയുടെ ആധികാരികത പരിശോധിക്കാവുന്നതാണെന്നും ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |