കൊച്ചി: കേന്ദ്ര വാണിജ്യ വകുപ്പിന്റെ കീഴിലുള്ള മറൈൻ പ്രോഡക്ടസ്എക്സ്പോർട്ട് ഡെവലപ്മെന്റ് ഏജൻസിയുടെ (എം.പി.ഇ.ഡി. എ ) അവാർഡ് തിരുവനന്തപുരം സ്വദേശിയായ ഹരിദാസിന്. ശീതികരിച്ച മറൈൻ പ്രോഡക്ട്സ് വിഭാഗത്തിൽ ഏറ്റവുധികം കയറ്റുമതി ചെയ്തതിനാണ് അവാർഡ് ലഭിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ അക്വാ വേൾഡ് എക്സപോർട്സ് എന്ന കമ്പനിക്ക് ഇത് പത്താം തവണയാണ് ഈ അവാർഡ് ലഭിക്കുന്നത്. ആഗസ്റ്റ് 24ന് കൊച്ചിയിൽ നടക്കുന്ന എം.പി. ഇ.ഡി. എ സുവർണ ജൂബിലി ആഘോഷചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് എം.പി. ഇ. ഡി. എ ചെയർമാൻ കെ. എൻ. രാഘവൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |