കൊച്ചി: കല്യാൺ സിൽക്സിന്റെ യു. എ.ഇയിലെ ആറാമത്തെയും ഷാർജയിലെ രണ്ടാമത്തെയും ഷോറൂം ഉദ്ഘാടനം 23ന് വൈകിട്ട് 6.30ന് മുവൈലയിൽ കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസിഡർ പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്യും.
എക്സ്ക്ളൂസീവ് കളക്ഷനുകളുടെ വിസ്മയ ലോകമാണ് മുവൈലയിലെ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. പട്ടുസാരി, ഡെയ്ലി വെയർ സാരി, കാഷ്വൽ വെയർ സാരി എന്നിവയ്ക്ക് പുറമെ ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ മികച്ച കളക്ഷനുകളും പുതിയ ഷോറൂമിന്റെ ഭാഗമാകും.
വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തുമായി പുതിയ ഫാഷൻ സമുച്ചയങ്ങൾ ആരംഭിക്കുവാൻ കല്യാൺ സിൽക്സ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. ലോകകപ്പ് ഫുട്ബാളിന് വേദിയാകുന്ന ഖത്തറിലാണ് അടുത്ത ഷോറൂം. കേരളത്തിലും തമിഴ്നാട്ടിലുമായി കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലുമായി കല്യാൺ സിൽക്സ് അടുത്ത ഘട്ടത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും. വേറിട്ട ആശയങ്ങളിലൂടെ റീട്ടെയ്ൽ വിപണന മേഖലയിൽ പുത്തൻ തരംഗങ്ങൾ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ അതേ വിലയിലാണ് ഗൾഫ് നാടുകളിലും കല്യാൺ സിൽക്സ് വസ്ത്ര ശ്രേണികൾ ലഭ്യമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കല്യാൺ സിൽക്സിന് യു, എ. ഇയിൽ നിലവിൽ അഞ്ച് ഷോറൂമുകളാണുള്ളത്. പുറമെ മസ്കറ്റിലെ റൂവിയിൽ അന്താരാഷ്ട്ര ഷോറൂം പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |