കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സ് ഷോറൂമുകളിൽ ബട്ടർഫ്ളൈ ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. തൃശൂർ ഷോറൂമിൽ നടന്ന ചടങ്ങിൽ കലാഭവൻ സതീഷ് ഉദ്ഘാടനം ചെയ്തു. ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസ് ജനറൽ മാനേജർ (മാർക്കറ്റിംഗ്) സി.പി. അനിൽ, റീജിയണൽ മാനേജർ എ.എസ്. സെബാസ്റ്റ്യൻ, ഗ്രൂപ്പ് പി.ആർ.ഒ ജോജി, ഷോറൂം മാനേജർ പി.സി. പ്രമോദ്, സി.എം.ഡി മാനേജർ വിജിൽ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
മൈഓൺ ബ്രാൻഡ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ കളക്ഷനാണ് ഫെസ്റ്റിലുള്ളത്. 3,999 രൂപ മുതലാണ് വില. ഡയമണ്ട് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് വജ്രമോതിരം സമ്മാനം ലഭിക്കും. ഡയമണ്ട് പർച്ചേസുകൾക്കൊപ്പം ലക്ഷ്വറി വാച്ചുകൾ, ബോബി ഓക്സിജൻ റിസോർട്ടുകളിൽ സൗജന്യ താമസം, മൊബൈൽഫോണുകൾ തുടങ്ങിയ സമ്മാനങ്ങളും നേടാം.
ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട്, സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട്, എല്ലാ പർച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനങ്ങൾ എന്നിവയും ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. മെഗാ എക്സ്ചേഞ്ച് മേളയിലൂടെ പഴയസ്വർണാഭരണങ്ങൾക്ക് മികച്ച വില ലഭിക്കും. വിവാഹ പർച്ചേസുകൾക്ക് അഡ്വാൻസ് ബുക്കിംഗിലൂടെ സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ സ്വന്തമാക്കാം. ഡിസംബർ 31ന് ഫെസ്റ്റ് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |