കൊച്ചി: അടയ്ക്കായുടെ മിനിമം ഇറക്കുമതിവില (എം.ഐ.പി) കേന്ദ്രം 100 രൂപ വർദ്ധിപ്പിച്ചതോടെ ആഭ്യന്തരവിലയും കുതിച്ചുയരാൻ വഴിയൊരുങ്ങി. കിലോയ്ക്ക് 251 രൂപയിൽ നിന്ന് 351 രൂപയിലേക്കാണ് എം.ഐ.പി കൂട്ടിയത്. എം.ഐ.പിക്കൊപ്പം 108 ശതമാനം ഇറക്കുമതിച്ചുങ്കവും ഉള്ളതിനാൽ ഇറക്കുമതി ചെയ്യുന്ന അടയ്ക്കയ്ക്ക് വലിയവില നൽകേണ്ടിവരും.
ഇത് ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്ന അടയ്ക്കാവില കൂടാനും സഹായിക്കുമെന്ന് ഓൾ ഇന്ത്യ അരേക ഗ്രോവേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. പുതിയ അടയ്ക്ക കിലോയ്ക്ക് ഇപ്പോൾ വില 370 രൂപയാണ്. ഇത് വൈകാതെ 400 രൂപ കടക്കുമെന്നാണ് പ്രതീക്ഷ. പഴയ അടയ്ക്കാവില 455 രൂപയിൽ നിന്ന് 475-485 രൂപയാകുമെന്നും പ്രതീക്ഷിക്കുന്നു.
ഇറക്കുമതിക്ക് വൻ പ്രിയം
ഇറക്കുമതി വൻതോതിൽ ഉയർന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര കർഷകർക്ക് ആശ്വാസമേകാൻ കേന്ദ്രം മിനിമം ഇറക്കുമതി വില കൂട്ടിയത്. നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇറക്കുമതി 136.35 ശതമാനം ഉയർന്ന് 61,452.21 ടണ്ണാണ്. 2021-22ൽ ആകെ ഇറക്കുമതി 25,978.98 ടണ്ണായിരുന്നു. ഇറക്കുമതിമൂല്യം 90.18 മില്യൺ ഡോളറിൽ നിന്ന് 217.8 മില്യൺ ഡോളറിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |