തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം മികച്ച സേവനം കാഴ്ചവച്ച ഡോക്ടർമാർക്കും സ്റ്റാഫിനും പ്രശസ്തിപത്രവും അവാർഡും കെ. ആൻസലൻ എം.എൽ.എ സമ്മാനിച്ചു.
ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, മുൻമന്ത്രി എം.എം. ഹസൻ, ഡോ.ബിൻസൻ ഡേവിഡ് ലൂഥർ, നെയ്യാറ്റിൻകര ഇമാം ഹാഷിം മന്നാനി, നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ, മോൺസിഞ്ഞോർ ക്രിസ്തുദാസ്, കെ.പി.എം.എസ് സെക്രട്ടറി ആലംകോട് സുരേന്ദ്രൻ, നിംസ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജുതമ്പി, ജനറൽ മാനേജർ ഡോ.കെ.എ. സജു എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |