കൊച്ചി: കഴിഞ്ഞയാഴ്ചയിലെ നഷ്ടഗാഥയ്ക്ക് വിരാമമിട്ട് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തിലേക്ക് മുന്നേറി. സെൻസെക്സ് 533 പോയിന്റുയർന്ന് 59,299ലാണ് വ്യാപാരാന്ത്യമുള്ളത്; നിഫ്റ്റി 159 പോയിന്റ് വർദ്ധിച്ച് 17,691ലും.
എൻ.ടി.പി.സി., ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എസ്.ബി.ഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ. ഇന്നലെ സെൻസെക്സിന്റെ മൂല്യം 3.10 ലക്ഷം കോടി രൂപ വർദ്ധിച്ച് റെക്കാഡായ 262.71 ലക്ഷം കോടി രൂപയിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |