ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ഓഹരിവില റെക്കാഡ് താഴ്ചയിൽ. ഇന്നലെ ഓഹരിവില 7.58 ശതമാനം ഇടിഞ്ഞ് 52.45 രൂപയിലെത്തി. കഴിഞ്ഞ നവംബർ 16ന് ഓഹരിവില എക്കാലത്തെയും ഉയരമായ 169.10 രൂപയിൽ എത്തിയിരുന്നു. തുടർന്ന് ഇതുവരെ ഇടിവ് 70 ശതമാനമാണ്.
കമ്പനിയുടെ വിപണിമൂല്യം 41,288.29 കോടി രൂപയിലേക്കും കൂപ്പുകുത്തി. പ്രാരംഭ ഓഹരി വില്പനക്കാലത്തെ (ഐ.പി.ഒ) നിക്ഷേപക പ്രതീക്ഷികൾക്ക് വിപരീതമായി കമ്പനിയുടെ പ്രവർത്തനഫലം തൃപ്തികരമല്ലാത്തതാണ് തിരിച്ചടിക്കുകാരണം. ഐ.പി.ഒയ്ക്കുശേഷം ഓഹരി വിപണിയിൽ ലിസ്റ്റുചെയ്ത വേളയിൽ ഒരുലക്ഷം കോടി രൂപയായിരുന്നു കമ്പനിയുടെ വിപണിമൂല്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |