ന്യൂഡൽഹി: ആധാറിലെ വിലാസം അടക്കമുള്ള വിശദാംശങ്ങൾ ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാം.യു.ഐ.ഡി.എ.ഐയാണ്(യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ) ഇക്കാര്യമറിയിച്ചത്. സെപ്‌തംബർ 14 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്ന സമയം.
യു.ഐ.ഡി.എ.ഐ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് തിരിച്ചറിയൽ രേഖകളും വിലാസം തെളിയിക്കുന്ന രേഖകളും അപ്‌ലോഡ് ചെയ്യേണ്ടത്. ഓൺലൈനിലൂടെ പുതുക്കുന്നതിനാണ് സൗജന്യ സേവനം. അക്ഷയ കേന്ദ്രങ്ങളിലൂടെ പരിഷ്കരിക്കാൻ 50 രൂപ നൽകണം. പത്തുവർഷം മുൻപ് ആധാർ എടുത്തവരും പരിഷ്‌കരിക്കാത്തവരും സേവനം പ്രയോജനപ്പെടുത്തണമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |