
ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലക്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പതിനാലുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി എസ്.ഐയും യുട്യൂബറും. യുട്യൂബർ ശിവ്ബരൻ യാദവിനെ അറസ്റ്റ് ചെയ്തു. എസ്.ഐ അമിത് കുമാർ മൗര്യ ഒളിവിലാണ്. ഇയാൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ അമിതിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്.
ഉത്തർ പ്രദേശ് കാൺപൂരിലെ സചേന്ദിയിൽ തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കാൺപുരിലെ വീട്ടിൽ നിന്ന് പെൺകുട്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു അതിക്രമം. സ്‌കോർപ്പിയോ വാഹനത്തിൽ വന്ന പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. രണ്ടുമണിക്കൂറോളം ഓടുന്ന കാറിൽ വച്ച് മാനഭംഗത്തിനിരയാക്കി. അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ വീടിനുമുന്നിൽ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ സഹോദരനാണ് ആദ്യം കാണുന്നത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിക്കുകയും പരാതി പൊലീസ് ഉദ്യോഗസ്ഥനും യുട്യൂബറും സുഹൃത്തുക്കളാണെന്നാണ് വിവരം.
നൽകുകയുമായിരുന്നു. പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് കുടുംബം ആരോപിച്ചതോടെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |