
ശ്രീനഗർ: ജമ്മു കാശ്മീരിലെ സാംബ ജില്ലയിൽ സംശയാസ്പദമായ രീതിയിൽ ബൈക്ക് യാത്രികനെ കണ്ടെന്ന വിവരത്തെത്തുടർന്ന്
സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു. ഇന്നലെ കട്ലി ഗ്രാമത്തിലാണ് സംഭവം. ദേശീയപാതയിലേക്കുള്ള വഴി ചോദിച്ചുകൊണ്ട് ഒരു ബൈക്ക് യാത്രികൻ തന്നെ സമീപിച്ചെന്ന് പ്രദേശവാസി പറയുന്നു. ഇതിനിടെ അയാൾ ധരിച്ചിരുന്ന പുതപ്പ് മാറുകയും രണ്ട് തോക്കുകൾ കാണുകയും ചെയ്തെന്നും പ്രദേശവാസി സുരക്ഷാസേനയെ അറിയിച്ചു. വിവരം ലഭിച്ചതോടെ തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം കത്വയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. മൂന്ന് ജയ്‌ഷെ ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |