മുംബയ്: എട്ടാം ക്ലാസ് വിദ്യർത്ഥി പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ സ്ഥിതി ചെയ്യുന്ന ബാഗദ്പട്ടിയിലുള്ള സീതാറാം സർദ സ്‌കൂളിലാണ് നടുക്കുന്ന സംഭവം. ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കമാണ് 14കാരനെ 12കാരൻ കത്തികൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർത്ഥിയുടെ ചെവിക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്നതിനു പിന്നാലെ സ്കൂൾ അധികൃതരിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. രണ്ട് വിദ്യാർത്ഥികളും ഒരേ നാട്ടുകാരാണ്. പ്രതിയായ 12കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |