SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.03 PM IST

ബ്രഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
hariharan

ചെന്നൈ: സംസ്ഥാനതല മത്സരത്തിനുള്ള പരിശീലനത്തിന്റെ ഇടവേളയിൽ ഭക്ഷണം കഴിച്ച ബോഡി ബിൽഡർ ബ്രഡ് തൊണ്ടയിൽ കുടുങ്ങി മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം. ഹരിഹരൻ (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കടലൂരിലെ വടല്ലൂരിൽ നടക്കുന്ന സംസ്ഥാനതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു ഹരിഹരൻ. 70 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരിക്കാനിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്. അവിടെ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരൻ ഭക്ഷണം കഴിക്കുന്നതിനായി ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട ഹരിഹരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, DEAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.