ന്യൂഡൽഹി: മലയാളിയായ വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ കൺട്രോളർ പേഴ്‌സണൽ സർവീസസ് (സി.പി.എസ്) ആയി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം ന്യൂഡൽഹി ദേശീയ യുദ്ധ സ്‌മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. നേവൽ അക്കാഡമി കമാൻഡന്റ് പദവിയിലിരിക്കെയാണ് നിയമനം.1991 ജൂലായിൽ നാവികസേനയിൽ കമ്മിഷൻ ചെയ്യപ്പെട്ട പ്രവീൺ നായർ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലും ഇലക്ട്രോണിക് യുദ്ധമുറകളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. വെസ്റ്റേൺ ഫ്ളീറ്റിൽ ഫ്ലീറ്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായി ജോലി ചെയ്യവേ 2006ൽ ഇസ്രായേൽ-ലെബനൻ യുദ്ധ മുഖത്തുനിന്ന് ഇന്ത്യൻ പൗരന്മാരെ സമാധാനപരമായി ഒഴിപ്പിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചു. 2018-2019 ൽ ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസറായും ജോലി ചെയ്‌തു.
വിമാന വാഹിനായ ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് കിർച്ച്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐ.എൻ.എസ് ചെന്നൈ എന്നിവയെ കമാൻഡ് ചെയ്തിട്ടുണ്ട്. ഗോവയിലെ പ്രശസ്തമായ നേവൽ വാർ കോളേജിൽ ഡയറക്റ്റിംഗ് സ്റ്റാഫ്, ഓഫീസർ-ഇൻ-ചാർജ് സിഗ്നൽ സ്കൂൾ, നാവിക ആസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് പേഴ്‌സണലിൽ സി.എം.ഡി.ഇ (പേഴ്‌സൺ) തുടങ്ങിയ പ്രധാന പദവികളും വഹിച്ചു. നാവികസേനയുടെ നിർണായക നേവൽ സ്ട്രാറ്റജിക് ആന്റ് ഓപ്പറേഷണൽ കൗൺസിൽ (ഐ.എൻ.എസ്.ഒ.സി) അംഗമാണ്. നാവിക സേന മെഡലും അതി വിശിഷ്ട സേവാ മെഡലും ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |