ന്യൂഡൽഹി:പഞ്ചാബിലെ വിദ്യാഭ്യാസ മന്ത്രിക്ക് സംസ്ഥാനത്തെ ഐ.പി.എസുകാരി വധു. മന്ത്രി ഹർജോത് സിംഗ് ബെയ്ൻസും ഐ.പി.എസ് ഉദ്യോഗസ്ഥയും മാൻസ ജില്ലയിൽ എസ്.പിയുമായ ഡോ. ജ്യോതി യാദവും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു.
ദന്തരോഗ വിദദ്ധ കൂടിയയായ 34 കാരിയായ ജ്യോതി യാദവ് കഴിഞ്ഞ വർഷം ആം ആദ്മി എം.എൽ.എ രാജിന്ദർപാൽ കൗറുമായുണ്ടായ വാക്കേറ്റത്തിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഹരിയാന ഗുരുഗ്രാം സ്വദേശിനിയാണ്. രൂപ് നഗറിലെ അനന്ദ്പൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട 32കാരനായ ബെയ്ൻസാണ് സംസ്ഥാന എ.എ. പി യുവജന വിഭാഗം അദ്ധ്യക്ഷൻ. 2014 ൽ എൽ.എൽ.ബി ബിരുദം നേടിയ ശേഷം ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് മനുഷ്യാവകാശ നിയമത്തിൽ സർട്ടിഫിക്കറ്റ് നേടി. വിവാഹ തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |