ഷിംല: മാണ്ഡിയിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിന് നോട്ടീസ് അയച്ച്
ഹിമാചൽ പ്രദേശ് ഹൈക്കോടതി. മാണ്ഡിയിൽ മത്സരിക്കാൻ താൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അന്യായമായി തള്ളിയെന്നും അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കിന്നൗർ സ്വദേശി ലായക് റാം നേഗിയാണ് ഹർജി സമർപ്പിച്ചത്. തുടർന്ന്
ആഗസ്റ്റ് 21നകം കങ്കണ മറുപടി നൽകണമെന്ന് ജസ്റ്റിസ് ജ്യോത്സന റേവാൾ നിർദ്ദേശിക്കുകയും നോട്ടീസ് അയക്കുകയുമായിരുന്നു.
വനം വകുപ്പിലെ മുൻ ജീവനക്കാരനായ നേഗി താൻ സ്വമേധയ വിരമിച്ചതാണെന്നും തനിക്ക് അവിടെ കുടിശികയൊന്നും ഇല്ലെന്നുമുള്ള സർട്ടിഫിക്കറ്റ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കണമെന്ന് വരണാധികാരി അറിയിച്ചു.
ഇതിനായി ഒരു ദിവസം അനുവദിക്കുകയും ചെയ്‌തു. പിന്നീട് അവ സമർപ്പിച്ചപ്പോൾ ഓഫീസർ സ്വീകരിക്കാതെ നാമനിർദ്ദേശ പത്രിക തള്ളുകയായിരുന്നു.
പത്രിക സ്വീകരിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നു എന്നാണ് നേഗിയുടെ വാദം.
മാണ്ഡിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകൾക്കാണ് കങ്കണ പരാജയപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |