കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. റീട്ടെയിൽ ജുവലർ എംഡി ആൻഡ് സി.ഇ.ഒ അവാർഡിൽ മികച്ച സ്ട്രാറ്റജിക് ആൻഡ് ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ്, നാഷണൽ റീട്ടെയിൽ ചെയിൻ ഒഫ് ദി ഇയർ പുരസ്‌കാരങ്ങളാണ് നേടിയത്. മുംബയിൽ നടന്ന ചടങ്ങിൽ ജോയ്ആലുക്കാസ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ തോമസ് മാത്യു അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ അവബോധം വളർത്തിയെടുക്കുന്നതിലും ബിസിനസ് മെച്ചപ്പെടുത്തുന്നതിലും ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സ്ട്രാറ്റജിക് ആൻഡ് ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് പുരസ്‌കാരം.
കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ വളർച്ചയും റീട്ടെയിൽ വിപുലീകരണവും പരിഗണിച്ചാണ് നാഷണൽ റീട്ടെയിൽ ചെയിൻ ഒഫ് ദി ഇയർ പുരസ്‌കാരം ജോയ്ആലുക്കാസിന് ലഭിച്ചത്. ഉപഭോക്താക്കളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ജീവനക്കാരുടെ പ്രവർത്തനങ്ങളുടെ അംഗീകാരവുമാണ് ഈ പുരസ്‌കാരമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |