ശ്രീനഗർ: പാകിസ്ഥാൻ 85 ഓളം ഭീകര ഗ്രൂപ്പുകളാണുള്ളത്. അതിൽ ലഷ്‌കറെ തയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയവയാണ് ജമ്മു കാശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നത്. ഇതിനായി ഇവർ നാട്ടുകാർക്കും പരിശീലനം നൽകുന്നു. മറ്റ് ഭീകരസംഘടനയിലുള്ളവരെ ടപരിശീലിപ്പിച്ച് പ്രത്യേക ഗ്രൂപ്പുകളാക്കുന്നു. അത്തരം ഭീകര ഗ്രൂപ്പുകളാണ് ടി.ആർ.എഫ്, കാശ്മീർ ടൈഗേഴ്സ് തുടങ്ങിയവ.
ടി.ആർ.എഫ്
പൂർണരൂപം - ദ റെസിസ്റ്റൻസ് ഫ്രണ്ട്
ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ശേഷം നിലവിൽ വന്നു
വിവിധ ഭീകര ഗ്രൂപ്പുകളിലുള്ളവരെ ഉൾപ്പെടുത്തി ഓൺലൈനായി തുടക്കം
ഭീകരരെ സഹായിക്കുന്നത് നിറുത്തണമെന്ന ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) മുന്നറിയിപ്പിനിടെ പാകിസ്ഥാൻ തന്ത്രപരമായി രൂപീകരിച്ചു
പണം നൽകുന്നത് ലഷ്‌കറെ തയ്ബ. ലഷ്‌കർ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു
2023ൽ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിച്ചു
മേഖലയിലെ പ്രധാന ഭീഷണി. കാശ്‌മീരി പണ്ഡിറ്റുകൾ ലക്ഷ്യം
2022ൽ 90 ഓപ്പറേഷനുകളിൽ സേന വധിച്ച 172 ഭീകരരിൽ 108 പേരും ടി.ആർ.എഫ് അംഗങ്ങൾ
ഇക്കാലത്ത് ഭീകരസംഘങ്ങളിൽ ചേർന്ന 100ൽ 74 പേരും ടി.ആർ.എഫിൽ
കാശ്‌മീർ ടൈഗേഴ്സ്
ജയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘടന
രൂപീകരണം 2019ൽ
ജയ്‌ഷെ മുഹമ്മദ്, അള്ളാ ടൈഗേഴ്സ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയവയുടെ മതപരിവേഷം മറയ്ക്കാനാണ് കാശ്മീർ ടൈഗേഴ്സ് എന്ന പേര്
മൂന്ന് വർഷത്തിനിടെ നിരവധി ആക്രമണങ്ങൾ
ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് പ്രവർത്തനം
പൂഞ്ച്, രജൗരി, കത്വ, ദോഡ, റെസായി ജില്ലകളിൽ സാന്നിദ്ധ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |