ന്യൂഡൽഹി: ഏറെക്കാലത്തിന് ശേഷം ഡൽഹിയിൽ മുസ്ളീം ലീഗ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യം. കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, സോണിയാ ഗാന്ധി,കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജയാബച്ചൻ, ഡി.എം.കെ നേതാക്കളായ തിരുച്ചി ശിവ, ടി.ആർ. ബാലു, തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്ര, രാജ്യസഭാ എംപി സുധാമൂർത്തി തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള ലോക്‌സഭാ, രാജ്യസഭാ എംപിമാരും എത്തിയിരുന്നു. മുസ്ളീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, മുതിർന്ന നേതാവ് കുഞ്ഞാലിക്കുട്ടി, എംപി മാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്‌ദുൾ സമദ് സമദാനി, അബ്‌ദുൾ വഹാബ്, ഹാരിസ് ബീരാൻ തുടങ്ങിവർ അതിഥികളെ സ്വീകരിച്ചു. അന്തരിച്ച ഇ. അഹമ്മദിന്റെ കാലത്താണ് ഇതിനു മുൻപ് മുസ്ളീം ലീഗ് ഡൽഹിയിൽ ഇഫ്‌താർ സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |