ആനന്ദബോസിന് ഓക്സ്ഫഡ് സർവകലാശാലയുടെ ക്ഷണം
Saturday 29 March 2025 1:25 AM IST
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന് ഓക്സ്ഫഡ് സർവകലാശാലയിൽ പ്രഭാഷണത്തിന് ക്ഷണം. കേന്ദ്രസർക്കാരിൽ അറ്റോമിക് എനർജി വകുപ്പിന്റെയും ഗവേഷണകേന്ദ്രത്തിന്റെയും ചുമതല വഹിക്കവെ പ്രാവർത്തികമാക്കിയ നവീന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനാണിത്. ഓക്സ്ഫഡ് ക്വാന്റം ഫിസിക്സ് ഡിപ്പാർട്ട്മെന്റാണ് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം സ്വീകരിച്ച ഗവർണർ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക്,പരിപാടിയിൽ പങ്കെടുക്കുന്ന തീയതി തീരുമാനിക്കുമെന്ന് രാജ്ഭവൻ വക്താവ് അറിയിച്ചു.