ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ദീർഘദൂര ബാരാക് 8 മിസൈലും അതിർത്തിയിൽ പാക് ഡ്രോൺ, മിസൈലാക്രമണത്തെ തടയാൻ സഹായിച്ചു.
70-100 കിലോമീറ്റർ പറന്ന് ശത്രു സൈന്യത്തിന്റെ യുദ്ധ വിമാനങ്ങൾ, ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ തകർക്കാൻ ശേഷി
ഇന്ത്യൻ നാവികസേനയും ഡി.ആർ.ഡി.ഒയും ചേർന്ന് ഇസ്രായേലുമായി സഹകരിച്ചാണ് വികസിപ്പിച്ചത്
ഭാരം 275 കിലോ, 60 കിലോ പോർമുന.
360 ഡിഗ്രി പ്രവർത്തനം,
ശബ്‌ദത്തെക്കാൾ രണ്ടു മടങ്ങ് വേഗത
റഡാറിന്റെ സഹായത്തോടെ ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കും
ഉപയോഗിച്ചത് ടർക്കിഷ് ഡ്രോൺ
36 ഇടത്തായി പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഉപയോഗിച്ചത് തുർക്കി നിർമ്മിത അസിസ്ഗാർഡ് സോംഗർ ഡ്രോണുകളാണെന്ന് സ്ഥീരീകരിച്ച് സൈന്യം. 300- 400 ഡ്രോണുകൾ പ്രയോഗിച്ചതായാണ് റിപ്പോർട്ട്.
അസിസ്ഗാർഡ് സോംഗർ
1. 10 കിലോമീറ്റർ പരിധിയിൽ ആക്രമിക്കാനാകും
2. 45 കിലോ ഭാരം
3. സമുദ്രനിരപ്പിൽ നിന്ന് പരമാവധി 2,800 മീറ്റർ (9,200 അടി) ഉയരത്തിലും ഭൂനിരപ്പിൽ നിന്ന് 400 മീറ്റർ (1,300 അടി) ഉയരത്തിലും പ്രവർത്തിക്കും 4. ഓട്ടോമാറ്റിക് ഗൺ സ്റ്റെബിലൈസർ, പൈലറ്റ് ക്യാമറ, ഗൺ ക്യാമറ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |