ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷ പശ്ചാത്തലത്തിൽ കോടതികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗരേഖയിറക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗുവിന് കത്തയച്ചു. പാകിസ്ഥാൻ നിരന്തരം ലക്ഷ്യംവയ്‌ക്കുന്ന ചണ്ഡിഗറിൽ ഭീതിജനകമായ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. അഭിഭാഷകരും കക്ഷികളും നേരിട്ട് ഹാജരാകുന്നത് നിയന്ത്രിച്ച് വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഹൈക്കോടതിക്ക് പുറത്തു കടക്കുന്നതിന് കൃത്യമായ പദ്ധതിയും തയ്യാറാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |