ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച്
ടി.വി.കെ. ചെന്നൈയിൽ നടന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. പ്രത്യയശാസ്ത്രവുമായി വിട്ടുനിൽക്കുന്നതോ വിഭാഗീയ ശക്തികളുമായോ ഒരിക്കലും സഖ്യം പാടില്ലെന്ന പ്രമേയവും അവതരിപ്പിച്ചു. ഓഗസ്റ്റിൽ ടി.വി.കെ സംസ്ഥാന സമ്മേളനം നടക്കും. പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഗ്രാമങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.
സെപ്തംബർ മുതൽ ഡിസംബർ വരെ വിജയ് സംസ്ഥാന പര്യടനം നടത്തുമെന്നും അറിയിച്ചു. എ.ഐ.ഡി.എം.കെ, ബി.ജെ.പി സഖ്യം തള്ളിയ വിജയ്, ഇത് ടി.വി.കെ ആണെന്നും പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്നും പ്രഖ്യാപിച്ചു. വൻ കരഘോഷമാണ് വിജയ്‌യ്ക്കുണ്ടായത്.
അമിത് ഷായ്ക്കെതിരെ
ഇംഗ്ലിഷ് ഭാഷയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര അമിത് ഷായുടെ പരാമർശങ്ങൾക്കുപിന്നിൽ ഉപദ്രവകാരമായ ലക്ഷ്യങ്ങളാണെന്നും തമിഴ്നാടിന്റെ ദ്വിഭാഷാ നയത്തിന് നേരെയുള്ള ആക്രമണമാണെന്നും യോഗം പറഞ്ഞു.തമിഴ്നാട്ടിൽ ഹിന്ദി, സംസ്‌കൃത ഭാഷകൾ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല. തിരഞ്ഞെടുപ്പ് പരിഷ്‌കരണം നടത്താനുള്ള ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ അപലപിച്ച പാർട്ടി,സം സ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |