കൊച്ചിൻ ഹൗസിലെ സ്യൂട്ട് വിട്ട് പിണറായി
Monday 11 May 2026 12:56 AM IST
ന്യൂഡൽഹി: സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ പിണറായി വിജയൻ താമസിച്ചത് കേരളാ ഹൗസിൽ കൊച്ചിൻ ഹൗസിൽ മുഖ്യമന്ത്രിക്കുള്ള പ്രത്യേക സ്യൂട്ട് ഒഴിവാക്കി സാധാരണ മുറിയിൽ. മുൻ മുഖ്യമന്ത്രിമാർക്ക് നൽകുന്ന പ്രധാന ബ്ളോക്കിൽ ഒന്നാം നിലയിലെ 204-ാം നമ്പർ മുറിയാണ് അദ്ദേഹത്തിന് നൽകിയത്.
കാവൽ മുഖ്യമന്ത്രിയെന്ന നിലയിൽ കൊച്ചിൻ ഹൗസിലെ സ്യൂട്ടിൽ താമസിക്കാൻ തടസമില്ലായിരുന്നെങ്കിലും വേണ്ടെന്നു വച്ചതാണ്. അതേസമയം കേരളാഹൗസിൽ നിന്ന് യോഗം നടന്ന സുർജിത് ഭവനിലേക്കുള്ള യാത്രയ്‌ക്ക് മുഖ്യമന്ത്രിക്ക് കാറും സുരക്ഷയും ലഭിച്ചിരുന്നു.