ബാഹുബലി പോലെ വിജയ്!
Monday 11 May 2026 1:01 AM IST
ചെന്നൈ: മാസായി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ബാഹുബലി സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ
സി.ജോസഫ് വിജയ് എന്ന ഞാൻ... എന്നു പറഞ്ഞ് ഒരു നിമിഷം കഴിഞ്ഞാണ് വിജയ് സത്യപ്രതിജ്ഞ തുടർന്നത്. ബാഹുബലിയിൽ പ്രഭാസ് അവതരിപ്പിച്ച കഥാപാത്രം അമരേന്ദ്ര ബാഹുബലി മകിഴ്മതിയുടെ സൈന്യാധിപനായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇതുപോല.
അമരേന്ദ്ര ബാഹുബലിയായ ഞാൻ....എന്ന് പ്രഭാസ് പറയുമ്പോൾ ജനം തുള്ളിച്ചാടി മറിയുകയായിരുന്നു.
സിനിമയിൽ എഴുതി തയ്യാറാക്കിയ സത്യവാചകം വാങ്ങാതെയാണ് ബാഹുബലി കാണാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇന്നലെ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്ഞ ചൊല്ലിയതും കാണാതെ പഠിച്ചാണ്.
സിനിമയിലെ സീനും രാഷ്ട്രീയത്തിൽ സംഭവിച്ചതും താരതമ്യം ചെയ്യുന്ന വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.