ഒന്നിച്ചു പ്രവർത്തിക്കാം: വിജയ്‌ക്ക് ആശംസയുമായി മോദി
Monday 11 May 2026 12:49 AM IST
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‌യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയ്‌ക്ക് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും." -മോദി എക്സിൽ കുറിച്ചു.