രജൗരിയിൽ ഏറ്റുമുട്ടൽ
Sunday 24 May 2026 12:29 AM IST
ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഡോറിമൽ വനത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പിന്നാലെ സേന തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടെ ഭീകരർ മറഞ്ഞിരുന്ന് വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. മേഖലയെ പൂർണമായും വളഞ്ഞ സേന രാത്രി വൈകിയും ദൗത്യം തുടരുകയാണ്.