ന്യൂഡൽഹി: രാഹുൽ ഗാന്ധി എം.പി നേതൃത്വം നല്കുന്ന ഭാരത് ജോഡോയാത്ര ഉത്തർപ്രദേശിൽ പര്യടനം പൂർത്തിയാക്കി ഹരിയാനയിൽ പ്രവേശിച്ചു. ഉത്തർപ്രദേശിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിൽ പ്രവേശിച്ച ശേഷം രാഹുൽ ഗാന്ധി ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ സോണിയാഗാന്ധിയെ കണ്ടു.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലാണ് സോണിയ. അതിർത്തി ഗ്രാമമായ സനോലി ഖുർദിൽ ഇന്ന് പുലർച്ചെ 6ന് രാഹുൽ യാത്രയ്‌ക്കൊപ്പം ചേരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്നലെ യാത്രയ്‌ക്കൊപ്പം ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |