ന്യൂഡൽഹി:ന്യൂനപക്ഷ മതങ്ങൾക്കെതിരായ ഹർജിയിലെ പരാമർശങ്ങൾ ഇപ്പോൾ നീക്കം ചെയ്യില്ലെന്ന് സുപ്രീം കോടതി. തഞ്ചാവൂരിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എൻ.ഐ.എയുടെ അന്വേഷണം ആവശ്യപെട്ടുള്ള ഹർജിക്കെതിരായ തമിഴ് നാട് സർക്കാരിന്റെ എതിർപ്പും സുപ്രീം കോടതി തള്ളി. ആശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച മതപരിവർത്തനം സംബന്ധിച്ച
ഹർജിയിലെ ന്യൂനപക്ഷ മതങ്ങൾക്കെതിരെ നടത്തിയ പരാമർശം നീക്കം ചെയ്യില്ലെന്ന് ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തമിഴ്നാട്ടിൽ മതപരിവർത്തനം സംബന്ധിച്ച പ്രശ്നങ്ങളില്ലെന്നും ഇത്തരം കാര്യങ്ങൾ നിയമസഭ തീരുമാനിക്കട്ടെയെന്നും തമിഴ് നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിൽസൺ വാദിച്ചു. എന്നാൽ വളരെ ഗൗരവമേറിയ പ്രശ്നമായി കണ്ട് വിഷയം പരിശോധിക്കാൻ ഇതിനകം
കോടതി
തീരുമാനിച്ചതായി ബെഞ്ച് വ്യക്തമാക്കി. ഈ പ്രശ്നം രാഷ്ട്രീയമായി കാണരുത്. ഞങ്ങൾക്ക് മുഴുവൻ രാജ്യത്തെ കുറിച്ചും ആശങ്കയുണ്ട്. ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി. തഞ്ചാവൂർ ആത്മഹത്യ സംബന്ധിച്ച പുതിയ ഹർജിയിൽ പ്രതികരണം അറിയിക്കാൻ തമിഴ് നാടിന് കോടതി നിർദേശം നൽകി. വിഷയത്തിൽ കോടതി അറ്റോർണി ജനറലിന്റെ സഹായം തേടി. ഫെബ്രുവരിയിൽ കേസിൽ വീണ്ടും വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |