ന്യൂഡൽഹി: സർക്കാരിന്റെ പേരിൽ രാഷ്‌ട്രീയ പരസ്യങ്ങൾ നൽകിയതിന് ആംആദ്‌മി പാർട്ടിയിൽ(എ.എ.പി) നിന്ന് 163.62 കോടി രൂപ തിരിച്ചു പിടിക്കാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് (ഡി.ഐ.പി) നീക്കം. പത്ത് ദിവസത്തിനകം പണമടച്ചില്ലെങ്കിൽ പാർട്ടി ഓഫീസ് സീൽ ചെയ്യുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഡി.ഐ.പി അറിയിച്ചു.
സർക്കാരിന്റെ പേരിൽ പ്രസിദ്ധീകരിച്ച രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവിട്ട 97 കോടി രൂപ എ.എ.പിയിൽ നിന്ന് ഈടാക്കാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നടപടി. 2017 മാർച്ച് 31 വരെ രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ച 99.31 കോടി രൂപയും 64.31 കോടി പിഴപ്പലിശയും ചേർത്താണ് തുകയാണ് തിരിച്ചടയ്ക്കേണ്ടത്.
മനീഷ് സിസോദിയ, ഡൽഹി ഉപമുഖ്യമന്ത്രി
“ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥരെ ലെഫ്. ഗവർണറും ബി.ജെ.പിയും ദുരുപയോഗം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെയും ഭരിക്കുന്ന എ.എ.പിയെയുമാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |