ഭുവനേശ്വർ: ട്രെയിനിന് അടിയിൽ കിടന്ന് റീൽ ചിത്രീകരിച്ച പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ കസ്റ്റഡിയിൽ. കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. പുറത്തുവന്ന വീഡിയോയിൽ ഒരു ആൺകുട്ടി റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്നതും മുകളിലൂടെ ട്രെയിൻ പോകുന്നതും കാണാം.
എന്നാൽ ഈ ആൺകുട്ടിക്ക് ഒന്നും സംഭവിക്കുന്നില്ല. പിന്നാലെ വീഡിയോ ചിത്രീകരിക്കുന്ന മറ്റ് കുട്ടികൾ ആർപ്പുവിളിക്കുന്നുമുണ്ട്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഒഡീഷയിലെ പുരുണപാണി റെയിൽവേ സ്റ്റേഷന് സമീപമുള്ള ദാലുപാലിക്കടുത്താണ് സംഭവം നടന്നത്. വീഡിയോ വെെറലായതിന് പിന്നാലെ പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി.
आज के बच्चे— Homework से डरते हैं 😨,पर ट्रेन से नहीं 🚆😅दिमाग offline....कैमरा online !#Madness #Bachpan #Boudh #Odisha #Reel #Like #AI #Train #Life #Safe #GRP #Entertainment #Risk #child #Stunts #Railway #viral pic.twitter.com/uSFAE0VwWG
— Sanjeev (@wing4destiny) July 6, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |