കനൗജ്: ഭാര്യ മരിച്ച ശേഷം അവരുടെ മൂന്നാമത്തെ സഹോദരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഭാര്യയുടെ മരണശേഷം അവരുടെ രണ്ടാമത്തെ സഹോദരിയെ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. രാജ് സക്‌സേന എന്നയാളാണ് ടവറിൽ കയറി ഭീഷണി മുഴക്കിയത്.
2021ലായിരുന്നു രാജിന്റെ ആദ്യ വിവാഹം. എന്നാൽ, ഒരു വർഷത്തിന് ശേഷം ഭാര്യ രോഗം ബാധിച്ച് മരിച്ചു. തുടർന്ന് അവരുടെ സഹോദരിയെ വിവാഹം കഴിച്ചു. രണ്ട് വർഷം കഴിഞ്ഞതോടെ ഇയാൾക്ക് മൂന്നാമത്തെ സഹോദരിയോട് പ്രണയം തോന്നുകയും അവരെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ, രണ്ടാം ഭാര്യ ഇതിനെ എതിർത്തു. ഇതോടെയാണ് ബോളിവുഡ് ചിത്രമായ ഷോലെയിലെ ഒരു രംഗം അനുകരിച്ച് വൈദ്യുതി ടവറിൽ കയറി ഭാര്യാ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഒടുവിൽ വിവാഹം നടത്താമെന്ന് സമ്മതിച്ചാണ് പൊലീസും കുടുംബാംഗങ്ങളും ചേർന്ന് ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കിയത്. പിന്നീട് ഭാര്യാ സഹോദരിയും തന്നെ സ്‌നേഹിക്കുന്നുണ്ടെന്നാണ് സക്‌സേന മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |