സമീപകാലത്തായി വീട്ടിലും പരിസരപ്രദേശങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണ്. ചില സമയങ്ങളിൽ ഇവയുടെ കടിയേൽക്കാറുണ്ട്. നമ്മുടെ രാജ്യത്ത് പാമ്പ് കടിയേറ്റ് നിരവധി പേരാണ് മരണമടഞ്ഞത്. പാമ്പ് കടിയേറ്റാൽ ആളുകൾ പരിഭ്രാന്തരാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ ഇതായിരിക്കാം ചിലപ്പോൾ മരണത്തിന് കാരണമാകുക.
പാമ്പ് കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഫോർട്ടിസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. അനുരാഗ് അഗർവാൾ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൺമുന്നിൽ പാമ്പ് എത്തിയാൽ അതിനെ ഒരിക്കലും പ്രകോപിപ്പിക്കരുത്. വളരെ നിശബ്ദമായി, കഴിയുന്നത്ര വേഗത്തിൽ സുരക്ഷിതമായി അവിടെ നിന്ന് മാറുകയെന്നതാണ് പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെടാനുള്ള സൂത്രം. എന്നിരുന്നാലും പാമ്പിനെ ചവിട്ടിപ്പോകുകയോ മറ്റോ ചെയ്താൽ അതിന്റെ കടിയേൽക്കാം. അങ്ങനെ കടിയേറ്റാൽ പരിഭ്രാന്തരാകുകയോ ഓടുകയോ ചെയ്യരുതെന്നാണ് ഡോക്ടർ അഗർവാൾ പറയുന്നത്. ഓടുന്നത് വിഷം ശരീരത്തിൽ പെട്ടെന്ന് പടരാൻ കരണമാകുമത്രേ. പകരം, ശാന്തത പാലിക്കുക, ഇരിക്കുക അല്ലെങ്കിൽ കിടക്കുക.
പാമ്പ് കടിയേറ്റ ഭാഗത്തിന് സമീപമുള്ള ഇറുകിയ വസ്ത്രങ്ങൾ, മോതിരങ്ങൾ, വാച്ചുകൾ എന്നിവ ഉടൻ നീക്കം ചെയ്യുക. ശേഷം ബാൻഡേജോ കോട്ടൺ തുണിയോ തൂവാലയോ ഉപയോഗിച്ച് കെട്ടണം. കടിയേറ്റ ഭാഗത്ത് നിന്ന് കുറച്ച് മുകളിലായിട്ട് വേണം കെട്ടാൻ. എന്നാൽ ടൈറ്റാക്കി കെട്ടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |