ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം മുംബയ്. തലസ്ഥാനമായ ഡൽഹിയിലും കൊൽക്കത്ത അടക്കമുള്ള മറ്റുവൻ നഗരങ്ങളിലും സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന് നാഷണൽ ആനുവൽ റിപ്പോർട്ട് ആന്റ് ഇൻഡെക്‌സ് ഓൺ വിമൻസ് സേഫ്റ്റി (നാരി) റിപ്പോർട്ട്. സ്വന്തം നഗരത്തിൽ സുരക്ഷിതരല്ലെന്ന് സർവെയിൽ പങ്കെടുത്ത 40 ശതമാനം സ്‌ത്രീകളും പറഞ്ഞു. രാത്രി പൊതു യാത്രാ സംവിധാനങ്ങളും തെരുവുകളും വിനോദകേന്ദ്രങ്ങളും ഭയപ്പെടുത്തുന്ന ഇടങ്ങളാകുമെന്നും അഭിപ്രായപ്പെട്ടു.
ശല്യപ്പെടുത്തലോ ഉപദ്രവമോ നേരിടുന്ന സ്ത്രീകളിൽ മൂന്നിലൊരാൾ മാത്രമാണ് പുറത്തുപറയുന്നത്. പരാതി നൽകിയാൽ നടപടി പ്രതീക്ഷിക്കുന്നത് നാലിലൊന്ന് പേർ മാത്രം. പൊതുഗതാഗത സംവിധാനത്തിൽ അതിക്രമം നേരിട്ടത് 29 ശതമാനം. ഇവരിൽ മൂന്നിലൊന്ന് പേർ മാത്രമാണ് പരാതിപ്പെട്ടത്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ റാഹത്കർ റിപ്പോർട്ട് പ്രകാശനം ചെയ്തു. 31 നഗരങ്ങളിലെ 12,770 സ്ത്രീകളാണ് സർവേയുടെ ഭാഗമായത്.
സുരക്ഷിത നഗരങ്ങൾ
മുംബയ്
കൊഹിമ
വിശാഖപട്ടണം
ഭുവനേശ്വർ
ഐസ്വാൾ
ഗാങ്‌ടോക്
ഇറ്റാനഗർ
സുരക്ഷ കുറഞ്ഞവ
പാട്‌ന
ജയ്പൂർ
ഫരീദാബാദ്
ശ്രീനഗർ
റാഞ്ചി
ഡൽഹി
കൊൽക്കത്ത
ഏറ്റവും സുരക്ഷിതം
ജോലി സ്ഥലം
സ്വന്തം നഗരം സുരക്ഷിതമല്ലെന്ന് 40% സ്ത്രീകൾ
ജോലിസ്ഥലം സുരക്ഷിതമെന്ന് 91%
സ്‌കൂളും കോളേജും സുരക്ഷിതമെന്ന് 86%
സുരക്ഷാ നടപടികൾ പര്യാപ്തമെന്ന് 69%
സുരക്ഷാ നടപടികളിൽ പോരായ്മയെന്ന് 30%
പൊതുസ്ഥലത്ത് ഉപദ്രവിക്കപ്പെട്ടത് 7%
തെരുവുകളിൽ അതിക്രമം നേരിട്ടവർ 38%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |