'രണ്ട് പുലികൾ'; പ്രണയദിനത്തിൽ കാമുകിക്കായി വമ്പൻ സമ്മാനവുമായി ഹാർദ്ദിക് പാണ്ഡ്യ

Saturday 14 February 2026 11:32 AM IST

മുംബയ്: പ്രണയദിനത്തിൽ ഭാവിവധുവായ മഹിക ശര്‍മയ്ക്ക് വ്യത്യസ്തമായ സമ്മാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യ. മഹികയുടെ പേരിന്റെ ആദ്യാക്ഷരം ശരീരത്തിൽ ടാറ്റൂ ചെയ്താണ് ഹാർദ്ദിക് തന്റെ പ്രണയം പ്രകടമാക്കിയത്. രണ്ട് പുലികൾ ഓടുന്നതും 'എം' അക്ഷരവുമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്.

രണ്ട് ശക്തരായ വ്യക്തികൾ ഒന്നിച്ച് മുന്നോട്ട് കുതിക്കുന്നതാണ് ടാറ്റൂവിന് പിന്നിലെ ചിന്തയെന്ന് ഹാർദ്ദിക്കിന് ടാറ്റൂ വർക്ക് ചെയ്ത സ്ഥാപനമായ ഏലിയൻസ് ടാറ്റൂ സ്ഥാപകൻ സണ്ണി ഭാനുശാലി വ്യക്തമാക്കി. സ്ഥാപനത്തിലെ മുഖ്യ ആർട്ടിസ്റ്റായ തുഷാർ മറാനെയാണ് ക്രിക്കറ്റ് താരത്തിന് ടാറ്റൂ ചെയ്തത്. കഴുത്തിലാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. മറഞ്ഞിരിക്കുമ്പോൾ സൂക്ഷ്മമായതും എന്നാൽ വെളിപ്പെടുമ്പോൾ ശക്തമായതുമെന്ന നിലയിലാണ് കഴുത്തിൽ ടാറ്റൂ ചെയ്തതെന്നും ആർട്ടിസ്റ്റ് വ്യക്തമാക്കി.