SignIn
Kerala Kaumudi Online
Friday, 26 April 2024 6.52 AM IST

താങ്ക്‌ യൂ സാനിയ

sania
sania

ദുബായ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ തോറ്റ് ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ കോർട്ടിനോട് വിടചൊല്ലി

ദുബായ് : രണ്ട് പതിറ്റാണ്ട് ഇന്ത്യൻ ടെന്നിസിന്റെ സുവർണനക്ഷത്രമായിരുന്ന സാനിയ മിർസ കോർട്ടിനോട് വിടചൊല്ലി. തന്റെ വിടവാങ്ങൽ ടൂർണമെന്റായ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിന്റെ വനിതാ ഡബിൾസിലെ ആദ്യ റൗണ്ടിൽ സാനിയയും അമേരിക്കൻ താരം മാഡിസൺ കെയ്സും ചേർന്ന സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കുകയായിരുന്നു.റഷ്യയുടെ വെർനോക്കിയ കുദെർമെറ്റോവ -ലുയ്ഡ്മില സാംസനോവ സഖ്യം 6-4,6-0 എന്ന സ്കോറിനാണ് സാനിയ സഖ്യത്തെ തോൽപ്പിച്ചത്.

കഴിഞ്ഞ മാസം ഓസ്ട്രേലിയൻ ഓപ്പണോടെ ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ നിന്ന് സാനിയ വിരമിച്ചിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിന്റെ മിക്സഡ് ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം പൊരുതിത്തോറ്റായിരുന്നു സാനിയയുടെ ഗ്രാൻസ്ളാം മടക്കം.

രാജ്യത്തിനായി ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും നിരവധി മെഡലുകൾ വാരിക്കൂട്ടിയ താരമാണ് സാനിയ .

ടെന്നിസിൽ നിന്ന് വിരമിച്ചെങ്കിലും കായികരംഗത്തുനിന്ന് സാനിയ വിട്ടുനിൽക്കാനില്ല. അടുത്തമാസം തുടങ്ങുന്ന വനിതാ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ടീമിന്റെ പ്രചോദകയായി സാനിയ ഉണ്ടാവും.

20 വർഷം നീണ്ട കരിയറിനാണ് സാനിയ മിർസ ഇന്നലെ കർട്ടനിട്ടത്.

2003ലാണ് സാനിയ പ്രൊഫഷണൽ സർക്യൂട്ടിൽ അരങ്ങേറിയത്.

6 ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയാണ് സാനിയ കരിയർ അവസാനിപ്പിച്ചത്.മൂന്ന് വനിതാ ഡബിൾസ് കിരീടങ്ങളും മൂന്ന് മിക്സഡ് ഡബിൾസ് കിരീടങ്ങളും സാനിയ നേടിയിട്ടുണ്ട്.

2009 ഓസ്ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പമാണ് ആദ്യ ഗ്രാൻസ്ളാം കിരീടം നേടിയത്.

2015ൽ വിംബിൾഡണിലും യു.എസ്.ഓപ്പണിലും 2016ൽ ഓസ്ട്രേലിയൻ ഓപ്പണിലും മാർട്ടിന ഹിംഗിസിനൊപ്പം ഡബിൾസ് കിരീടവും നേടി.


വനിതാ ഡബിൾസ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഹിംഗിസിനൊപ്പം അലങ്കരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.