റബാറ്റ് (മൊറോക്കോ) : സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ കടന്നു. സെമിയിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് റയൽ ഫൈനലുറപ്പിച്ചത്. വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവർദെ, റോഡ്രിഗോ, സെർജിയോ അരിബാസ് എന്നിവരാണ് റയലിന്റെ സ്കോറർമാർ. അലി മാലൗലാണ് അഹ്‌ലിയുടെ ആശ്വാസ ഗോൾ നേടിയത്. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലാണ് ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30ന് തുടങ്ങുന്ന ഫൈനലിൽ റയലിന്റെ എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |